ബ്രഹ്മണാധിപത്യത്തിലായിരുന്ന ഭൂമിയാണിത്. അവര്‍ ദുര്ഗ്ഗാ ദേവിയേയും ഭവനേശ്വരിയേയും ആരാധിച്ചു പോന്നിരുന്നു. എന്നാല്‍ എവിടെയോ സംഭവിച്ച ഒരു പിവവ് ആ കുലത്തിന് അനന്തരാവകാശികള്‍ ഇല്ലാതാക്കി വേദന പൂര്വ്വം അവര്‍ തങ്ങളുടെ പരിചാരക വൃന്ദത്തില്‍ നിന്നും ഒരു കുട്ടിയെ ദത്തെടുത്തു. എന്നാല്‍ സ്വാര്ത്ഥൃമതികളായ പരിചാരക വൃന്ദം ഈ കുട്ടിയെ മുന്‍ നിര്ത്തി ബ്രഹ്മാണരെ ചൂഷണം ചെയ്തു തുടങ്ങി ഒടുവില്‍ ശല്യം സഹിക്ക വയ്യാതെ ബ്രഹ്മണര്‍ ഈ ഭൂമി ഉപേക്ഷിച്ചു പോയി പരിചാരക വൃന്ദത്തിന് ഇവിടെ നില്ക്കുള്ളിയില്ലാതായി. ഒടുവില്‍ അവരും ഇവിടം വിട്ടുപ്പോയി. ഈ ഭൂമി അന്യാധീനപ്പെട്ടു. കാടുമൂടി കിടപ്പായി.
കാടുമൂടി ക്ഷമിച്ചുപോയെങ്കിലും ഇവിടെത്തെ ദേവചൈത്യം നഷ്ടപ്പെട്ടില്ല. കാലങ്ങള്ക്കു ശേഷം വടക്കു കിഴക്കു ഭാഗത്ത് നിന്നും (എഴുകോണ്‍ എന്ന സ്ഥലത്തുനിന്നുമാണെന്ന് സൂചനകള്‍ കൊണ്ടു വെളിവാക്കുന്നു) ഒരു കുടുംബം ഈ ഭൂമിയില്‍ എന്നി അവരും ദേവി ഉപാസകരായിരുന്നു. ഈ കുടുംബത്തില്‍ മണ്ടയാക്കാണ്ടമ്മയുടെ വിനീത ഭക്തമായ ഒരു കാരണവരുണ്ടായിരുന്നു. അദ്ദേഹം പറമ്പിന്റെക ഒരു ഭാഗം വൃത്തിയാക്കി അവിടെ ദേവിയെ ഉപാസിക്കുവാന്‍ തുടങ്ങി ബാക്കി ഭൂമിയും കാട് വെട്ടിതെളിച്ച് കൃഷി യോഗ്യമാക്കി എന്നാല്‍ നാഗോപാസകന്‍ കൂടിയായ അദ്ദേഹം നാഗങ്ങള്ക്കു വേണ്ടി കുറച്ചു സ്ഥലം കാവ് ആയിത്തന്നെ തൂക്കിവച്ചു. ദേവി ഉപാസനക്കായി നീക്കി വച്ച സ്ഥലം കാവ് ആയിത്തന്നെ നീക്കി വച്ചു. ദേവി ഉപാസനക്കായി നീക്കി വച്ച സ്ഥലത്ത് പ്രദേശത്തെ കുട്ടികള്‍ കളി സ്ഥലമായും ഉപയോഗിച്ചു പോന്നു. പൂജകള്‍ വശമില്ലെങ്കിലും അദ്ദേഹം അവിടെ വിളക്കു തെളിയിക്കുവാനും തന്നാല്‍ കഴിയുന്ന തരത്തില്‍ പൂവും പഴങ്ങളും മറ്റും സമര്പ്പി ക്കുകയും ചെയ്തിരുന്നു.
ആ കാലത്ത് അവിടെ രണ്ട് പുറ്റുകല്‍ പ്രത്യക്ഷപ്പെട്ടു. പക്ഷെ അത് കാരണവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഒരിക്കല്‍ അതില്‍ നിന്നും ചോരപൊടിഞ്ഞു ഭയചകിതരായ കുട്ടികള്‍ ഓടിപ്പോയി കാരണവരോട് വിവരം പറഞ്ഞു കാരണവര്‍ കുടുംബക്കാരോടൊപ്പം എത്തിച്ചേര്ന്ന്ി ദേവപ്രശ്നം നടത്തി ദേവീ സാന്നിധ്യം ഉറപ്പാക്കി കാലങ്ങള്‍ കഴിഞ്ഞു ഭക്തന്മാനര്‍ അവിടെ വിളക്കുവയ്പും മാലചാര്ത്തും ഓക്കെ ആരംഭിച്ചു. ഈ മണ്പുനറ്റുകളാണ് ഇവിടുത്തെ ജീവ ചൈതന്യം ഇവയെ ആധാരമാക്കിയാണ് പൂജാദികാര്യങ്ങളും പുറ്റുകള്‍ ആധാരമായിട്ടുള്ളതിനാല്‍ തന്നെ ഇവിടെ നാഗദൈവങ്ങളുടെ സന്നിധ്യം വളരെ പരമപ്രധാനമാണ്. നഗദൈവങ്ങള്‍ ഇവിടെ പ്രത്യക്ഷമാണ്. അതു പോലെ ഇവിടെ നാഗദേവതകള്‍ വഴിപാടു നടത്തുന്നവര്ക്ക്് ഉദ്ദിഷ്ടകാര്യം ക്ഷിപ്രസാധ്യവുമാണ്. ഇവിടെ ആദ്യകാലത്ത് ഭദ്രയെ ആണ് ആരാധിച്ചിരുന്നത് അവര്‍ ഭുവനേശ്വരീദേവിയേയും ആരാധിച്ചുപോന്നു. എന്നാല്‍ പിന്നീട് വന്ന തലമുറ ഭദ്രകാളിക്കു പകരം ദുര്ഗ്ഗാ ദേവിക്കു പ്രാധാന്യം നല്കിശ പൂജിച്ചുപോന്നു. എന്നാല്‍ അപ്പോഴും വാര്ഷി്കമായി ഭദ്രകാളിക്കുവേണ്ടി ഗുരുതിയും നടത്തിപ്പോന്നു. അതിനാല്ത്തോന്നെ ഭദ്രയും ദുര്ഗ്ഗഗയും ഇവിടെ പ്രബല ഭാവത്തില്‍ കൊടികൊള്ളുന്നു. ഭുവനേശ്വരിയുടെ സാന്നിധ്യവും പൂര്ണ്ണഭമായും ഉണ്ട്. സര്വ്വ്് വിഘ്നഹരനായ ഗണപതിഭഗവാന്‍ സമ്പൂര്ണ്ണണ ഭാവത്തോടെ കുടികൊള്ളുന്നു. യോഗീശ്വരന്‍, ബ്രഹ്മരക്ഷസ്, മന്ത്രമൂര്ത്തി് ഇവര്‍ ഉപദേവതകളാണ്. ഈ കാലഘട്ടത്തിലെല്ലാം പതിവായി കാരണവര്‍ മണ്ടയ്ക്കാട്ട് അമ്മയെ കാണാന്‍ പോകാറുണ്ടായിരുന്നു. പ്രായമേറിയപ്പോള്‍ തനിക്ക് അവിടെയെത്തി അമ്മയെ കാണാന്‍ കഴിയില്ലാത്ത അവസ്ഥലരികയാണെന്നും തനിക്ക് തന്റെത കുലത്തില്‍ ഇരുന്ന് അമ്മയെ പൂജിക്കുവാനുള്ള അവസരം വേണമെന്നും പ്രാര്ത്ഥി്ച്ചു.
തൊട്ടടുത്തവര്ഷം് കുംഭമാസത്തിലെ ആദ്യ പകുതിയിലെ ഒരു വെള്ളിയാഴ്ച കാരണവരുടെ ഉപാസനത്തറയില്‍ തേതേജസ്വിയായ ഒരു വൃദ്ധ എത്തിച്ചേര്ന്നു . കുട്ടികളില്‍ നിന്നും വിവരം അറിഞ്ഞ കാരണവര്‍ ദര്ശനമാത്രയില്‍ തന്നെ ദേവീസാന്നിധ്യം മനസ്സിലാക്കി അമ്മയെ യഥാവിധി തനിക്കറിയാവുന്ന തരത്തില്‍ പൂജിച്ചു അദ്ദേഹം നിര്ദ്ദേ ശിച്ചതനുസരിച്ച് സ്ത്രീകള്‍ പുതിയ കുട്ടകളിലും വട്ടികളിലും പൂജയ്ക്ക് ആവശ്യമായ സാധങ്ങള്ത്ലച്ചുമടായികൊണ്ടു വന്ന് ദേവി പാദങ്ങളില്‍ സമര്പ്പി ച്ചു. ഇതാണ് പിന്നീട് പടുക്ക സമര്പ്പരണമായി മാറിയത്. അമ്മയുടെ നിര്ദ്ദേ ശാനുസരണം സാന്നിധ്യദിനം കൊടിയേറ്റ് ആചരിക്കുകയും മണ്ടയ്ക്കാട്ടു കുടയ്ക്കുമുമ്പുള്ള ഞായറാഴ്ച ഉത്സവം നടത്തി കൊടി യിറക്കിഗുരുതി നടത്തിയ ശേഷം കാരണവരും പരിവാരങ്ങളും മണ്ടയ്ക്കാട്ട് പോവുകയും ചെയ്തു വരുന്നു.
കാലങ്ങള്‍ കടന്നു പോയി അവിടെ ഓലമെടഞ്ഞ് കൂരയുണ്ടാക്കി. കമുകുമരം കൊണ്ട് വന്ന് കൊടിയേറ്റ് നടത്തി പോന്നു. ഈ കാലഘട്ടത്തില്‍ അവിടെ ഇടതും വലതുമായി രണ്ടുപനയുടെ തൈകള്‍ വളര്ന്നു തുടങ്ങിയിരുന്നു. അത് എങ്ങനെ അവിടെ വന്നു എന്ന് ആര്ക്കും അറിയില്ല. ഇത് ഇന്നും അവിടെ കാണാം ഇതിന്റെന പ്രത്യേകത ഒന്ന് ആണും മറ്റേത് പെണ്ണും ആണ്.(പെണ്‍ പനകായ്ക്കും ആണ്‍ പനകായ്ക്കില്ല) ദേവപ്രശ്ന വിധി പ്രകാരം ദേവിക്ക് പറനിറച്ച് ഈ പനകളെ വന്ദിക്കുന്നതായാല്‍ ദാമ്പത്യ സൗഖ്യം, സന്താനഭാഗ്യം സര്വ്വ സൗഭാഗ്യ വര്ദ്ധുനവ്, ശത്രുദോഷങ്ങളില്‍ നിന്നും മുക്തി എന്നിവ ലഭിക്കും. ഇത് അനേകം പേര്ക്ക്് അനുഭവ സാക്ഷ്യമാണ്. കേരശത്തില്‍ തന്നെ അത്യപൂര്വ്വ മായാണ് ഇരുവശത്തായി ദമ്പതിമാരെപ്പോലെ ഇത്തരത്തില്‍ ആണ്‍ പെണ്‍ പനകള്‍ കാണപ്പെടുന്നത്.
ഓലപ്പുര ഉണ്ടായിരുന്ന കാലഘട്ടത്തില്‍ അവിടെ ഒരു ക്ഷേത്രം പണിയണം എന്ന ആഗ്രഹത്തോടെ ആളുകള്‍ അവിടെ മണ്ണിട്ടുയര്ത്തി പറ്റുകള്‍ മൂടപ്പെട്ടു ക്ഷേത്രം പണി നടന്നില്ല. വര്ഷതങ്ങള്‍ കടന്നു പോയി. നാട്ടില്‍ രോഗങ്ങളും അരിഷ്ടതകളും കൂടി. മാരതമായ വസൂരി രോഗം നാട്ടില്‍ പടര്ന്നു . നില്ക്കരക്കള്ളിയില്ലാതെ ആളുകള്‍ ചേര്ന്ന് ദേവപ്രശ്നം നടത്തി പ്രശ്ന വിധിപ്രകാരം മണ്ണുനീക്കി പുറ്റുകളെ പൂര്വ്വ് സ്ഥിയിലാക്കി. പഴയ പടി ഓലപ്പുര കെട്ടി പ്രാര്ത്ഥ ന ആരംഭിച്ചു. ആസമയത്താണ് ഒരു യോഗി അവിടെ എത്തപ്പെട്ടത്. അദ്ദേഹം വെട്ടുകല്ലും കളിമണ്ണും ഉപയോഗിച്ച് പുറ്റുകള്ക്ക്പ പിറകിലായി മധ്യഭാഗത്തായി ഭദ്രകാളിയുടെ ഒരു വിഗ്രഹം (ഇരിക്കുന്ന രൂപത്തില്‍ തയ്യാറാക്കി പ്രതിഷ്ഠിച്ചു.)
കൊല്ലവര്ഷംത 1142 ല്‍ ഒരു ഭക്തന്‍ ദേവിക്ക് സ്ഥായിയായി ഒരു ആലയം ഉണ്ടാക്കി പിന്നീട് കാലങ്ങള്ക്കു ശേഷം കുടുംബാംഗങ്ങള്‍ മുന്കഉയ്യ് എടുത്ത് ദേവിക്ക് ഇന്നു കാണുന്ന തരത്തിലുള്ള ക്ഷേത്രവും വിഗ്രഹ പ്രതിഷ്ഠയും ഒക്കെ നടത്തി ബ്രഹാമണ പൂജയും ആരംഭിച്ചു. എന്നാല്‍ അപ്പോഴും ക്ഷേത്രത്തിന്റെു അംഗങ്ങള്‍ പൂര്ത്തീ കരിക്കാനായില്ല.
അമ്മയുടെ പ്രത്യക്ഷസാഹയത്തെക്കുറിച്ച് ഭക്തരുടെ ഇടയില്‍ ഒരു പാട് കഥകള്‍ നിലവിലുണ്ട്. തസ്കരന്മാിരുടെ കയ്യില്‍ പെട്ടുപോയ ~മുസ്ലീം സ്ത്രീയെ രക്ഷിച്ചകഥ ഉള്പ്പെ്ടെ (കഥ ഇതാണ്. ഒരു പാട് വര്‍ഷങ്ങള്ക്കുട മുമ്പ് ഒരിക്കല്‍ രാത്രിയില്‍ പാരിപ്പള്ളിയില്‍ വച്ച് ഒറ്റപ്പെട്ടുപോയ ഒരു മുസ്ലീം പെണ്കുലട്ടിയെ തസ്ക്കരന്മാതര്‍ വളഞ്ഞു ദുഖിതയായ ആ പെണ്കുംട്ടി കരഞ്ഞ് കൊണ്ട് അമ്മയെ പ്രാര്ത്ഥിരച്ചു എവിടെ നിന്നോ അവിടെ എത്തിയ ഒരു വൃദ്ധസ്ത്രീ തന്റെമ വടി ഉപയോഗിച്ച് തസ്ക്കരന്മാ രെ നേരിടുകയും ആ ദിവ്യത്വത്തില്‍ ഭയചികിതരായ തസ്ക്കരന്മാരര്‍ ഓടിപ്പോവുകയും ചെയ്തു. വൃദ്ധസ്ത്രീ ഈ പെണ്കുരട്ടിയെ വീട്ടിലെത്തിച്ചു. വീട്ടിലെത്തി തിരികെനോക്കിയ പെണ്കുരട്ടി ആ സ്ത്രീയെ കണ്ടില്ല. പിറ്റേന്ന് ക്ഷേത്രത്തിലെത്തിയ ആ പെണ്കുരട്ടി വിഗ്രഹത്തില്‍ ദര്ശിീച്ചത് തലേദിവസം കണ്ട വൃദ്ധസ്ത്രീയുടെ രൂപമായിരുന്നു. ഇങ്ങനെ അനേകായിരം ഭക്തജനങ്ങള്ക്ക് അമ്മപലരൂപത്തില്‍ പ്രത്യക്ഷീഭവിച്ച് അനുഗ്രഹം നല്കിനയ ഒട്ടേറെ അനുഭവ സാക്ഷ്യങ്ങളുണ്ട്